Thursday, February 12, 2009

ഭരണഘടനയും പാര്ട്ടിയും

കോഴിയും, മുട്ടയും മൂപ്പിളമ പ്രശ്നം....

കോഴിയാണെന്നു അമ്മാവന്‍ ചേകവരും, മുട്ടയാണെന്നു മരുമക്കളും...
മരുമകന്‍ അശ്ലീല മന്ത്രി സ്വതസിദ്ധമായ ശൈലിയില്‍ പറഞ്ഞു..... മുട്ടയില്ലെന്‍കില്‍ ഈ ക്രിമികീടം കൊത്തി തിന്നുന്ന കുക്കുടന്മാര്‍ എവിടെ ചെന്നു അട വയ്ക്കും ....?

കോഴിക്കു വേണ്ടി വാദിക്കാന്‍ തുളുനാടന്‍ ചേകവന്മാര്‍
മാത്രമെ അമ്മാവന്‍ ചെകവരോട് കൂടെ ഉള്ളു...

ഇന്ദ്രപ്രസ്ഥത്തില്‍ ഈ വരുന്ന ഫെബ്രുവരി പതിനാലിന് നടക്കുന്ന പ്രശ്നം വയ്ക്കലില്‍്,
പ്രശസ്ത ജ്യോത്സ്യന്‍ കാരാട്ട് മനക്കല്‍ സൂര്യന്‍ തിരുമേനിയുടെ മുഖ്യ കാര്‍മികത്വത്തില്‍
നടക്കുന്ന ദൈവഞ്ഞ്നന്മാര്ടെ സദസ്സ് ഈ പ്രശ്നത്തിനു ഒരു ഉത്തരം കണ്ടു പിടിക്കും എന്ന് കരുതുന്നു.

പ്രശ്നത്തില്‍ ‍ തെളിഞ്ഞു വരുന്ന പരിഹാരം ചെയ്തില്ലെന്കില്‍
കൊഴിചേകവന്മാരും മുട്ടചേകവന്മാരും പരസ്പരം വെട്ടി, ഒരാള്‍ വീരമൃത്യു
വരിക്കാനും സാധ്യത ഉണ്ട്...


2 comments:

Neelambari said...
This comment has been removed by the author.
pournami said...

good one