Monday, January 11, 2010

സര്‍വരാജ്യ തൊഴിലാളികളെ ബ്ലോഗടിക്കുവിന്‍...

ഈ ബ്ലോഗടിയില്‍ ഒന്നും ഒരു കാര്യവുമില്ല എന്ന് എന്റെ ചാഞ്ചല്യ മനസ്സ് പറഞ്ഞപ്പോള്‍ കുറച്ചു കാലം ബ്ലോഗടിക്കാതെ ഇരുന്നു. അങ്ങിനെ ഇരിക്കുമ്പോഴാണ് ഇതേ വരുന്നു "പുള്ളിസംക്രാന്തി". ഇനിയിപ്പോ ബ്ലോഗിങ് സെര്‍വറുകളും, ബ്ലോഗ്‌ വലകളും എല്ലാം കേരളത്തിലെ റോഡും മതിലും പോലെ, മുഴുവന്‍ നമ്മുടെ രാജേഷ്2 നയിക്കുന്ന DYFI അണ്ണന്മാര്‍്ബുക്ക്‌ ചെയ്യും.

ഒന്നും മനസ്സിലായില്ല അല്ലെ... രണ്ട് ദിവസമായി അങ്ങ് അനന്തപുരിയില്‍ നടക്കുന്ന DYFI സമ്മേളനത്തില്‍ രാജെഷണ്ണന്‍്മാരെ നേതാക്കളാക്കി തെരഞ്ഞെടുക്കുക മാത്രമല്ല എല്ലാ കുട്ടിസഖാക്കളോടും ബ്ലോഗടിച്ചു പാര്‍ട്ടിയെ ശക്തിപ്പെടുത്തണമെന്നും ആഹ്വാനം ചെയ്യുന്നു.

പാര്‍ട്ടിക്കും പാര്‍ട്ടിക്കാരനും, പള്ളിക്കും പട്ടക്കാരനും വേണ്ടി വേറെ വേറെ പ്രൊഫൈല്‍ ഉണ്ടാക്കി ഓര്‍ക്കുട്ടില്‍ വിലസിയിരുന്ന സിന്ധു ജോയ് ഇനി ഒരു കലക്ക് കലക്കും. സഖാവ്, തൊഴിലാളി, ചുറ്റിക,അരിവാള്‍ , ജി സുധാകരന്‍ എന്നു വേണ്ട ലോകത്തിലെ സകലമാന കമ്മ്യൂണിസ്റ്റ്‌ ദൈവങ്ങളുടെ പേരിലും ബ്ലോഗുകള്‍ വരാം. കമ്മ്യൂണിസ്റ്റ്‌ വിരുദ്ധ ബ്ലോഗന്‍്മാരെ സക്കറിയ ചേട്ടനെ കൈകാര്യം ചെയ്തപോലെ കഴുത്തിന്‌ പിടിച്ചു ഇന്‍റര്‍നെറ്റില്‍ കണ്ടൂ പോകരുത് എന്നൊരു മുന്നറിയിപ്പും കൊടുക്കാം. സിന്റികേറ്റ് ബ്ലോഗന്മാരെ ഹാക്ക് ചെയ്തു വെട്ടി നിരത്താം.

പണ്ട്‌ കമ്പ്യുട്ടെറിനു എതിരെ സമരം ചെയ്തവര്‍ നിങ്ങളല്ലേ എന്നു എന്റെ ഒരു കമ്മ്യൂണിസ്റ്റ്‌ സുഹൃത്തിനോട്‌ ചോദിച്ചപ്പോള്‍ , കമ്മ്യൂണിസ്റ്റ്‌ കാരന്‍ മാറ്റങ്ങള്‍ക്കു വിധേയനാണ് എന്നൊരു അറിവാണ് അദ്ദേഹം എനിക്ക് പകര്‍ന്നു നല്‍കിയത്. എന്നു വച്ചാല്‍ ചത്ത കോയീനെ തിന്നാന്‍ മുല്ലാക്ക കിതാബ് എടുത്തു പാടിയത് തന്നെ "ഉലക്ക വീണു ചത്ത കോയീന്റെ ചാറു കൂട്ടാലോ ...."

ചുരുക്കി പറഞ്ഞാല്‍ നമ്മളെ പോലെ ചാനല്‍ ചര്‍ച്ചകളും, പ്രസംഗങ്ങളും ഒന്നും പറഞ്ഞിട്ടില്ലാതവര്‍ക്ക് സമൂഹത്തിലെ തിന്മകളോട്‌ ഇരുന്നു പ്രതികരിക്കാനുള്ള ഒരു പീഠം നഷ്ടമാവുന്നു എന്നു പറയുന്നതിനേക്കാള്‍ "കാക്ക തൂറി നാ തോന്നുന്നേ" എന്നു പറയുന്നതാവും ഉചിതം എന്നു തോന്നുന്നു.

3 comments: